2018 നവംബർ 13, ചൊവ്വാഴ്ച

                     ആയുധം

 അവരുപയോഗിക്കുന്ന തൂലികക്ക് നിന്റെ
അധികാരമെന്ന ആയുധത്തേക്കാൾ
ശക്തിയുണ്ടെന്ന തിരിച്ചറിവാണോ
അവരെ ഉന്മൂലനം ചെയ്യാൻ
നിന്നെ പ്രേരിപ്പിക്കുന്നത്...
ഒന്ന് നീ ഓർക്കുക..
മരണത്തോടെ ഇല്ലാതാവുന്നത് നിന്റെ
അധികാരമാണ്..
പക്ഷെ
സർഗശക്തി.....
അത് നീ ഉന്മൂലനം ചെയ്യുന്തോറും
ശക്തി പ്രാപിക്കുകയേയുള്ളൂ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ